BSNL Employees Union Palakkad

Com.P.Abhimanyu's speech at Kozhikkode convention

<<Click Here>> to download Com.P.Abhimanyu's speech( Audio) at Kozhikkode convention

പുതിയ ഇൻകം ടാക്സ് നിരക്കുകൾ

വരുമാനം                                                                                                                                    ഇൻകം ടാക്സ് 

പുരുഷന്മാർ 
1,80,000 രൂപ വരെ                                                                                         ഇല്ല 
1,80,001 മുതൽ 5 ലക്ഷം വരെ                                                                       10% 
5,00,001 മുതൽ 8 ലക്ഷം വരെ                                                                       20% 
8 ലക്ഷത്തിനു മുകളിൽ                                                                                     30% 

സ്ത്രീകൾ
1,90,000 വരെ                                                                                                 ഇല്ല 
1,90,001 മുതൽ 5 ലക്ഷം വരെ                                                                      10% 
5,00,001 മുതൽ 8 ലക്ഷം വരെ                                                                      20% 
8 ലക്ഷത്തിനു മുകളിൽ                                                                                    30% 

സീനിയർ സിറ്റിസൺ(60 വയസ്സു മുതൽ 80 വയസ്സു വരെ 
2,50,000 വരെ                                                                                                ഇല്ല 
5,00,001 മുതൽ 8 ലക്ഷം വരെ                                                                     20% 
8 ലക്ഷത്തിനു മുകളിൽ                                                                                   30% 

80 വയസ്സിനു മുകളിൽ

5 ലക്ഷം വരെ                                                                                                 ഇല്ല
5,00,001 മുതൽ 8 ലക്ഷം വരെ                                                                     20% 
8 ലക്ഷത്തിനു മുകളിൽ                                                                                   30%

 

Anomaly

To view details of Basic Pay(DoT and BSNL) <<Click Here>>

CUSTOMER DELIGHT മാസാചരണം 

 JAC യുടെ ആഭിമുഖ്യത്തിൽ Customer Delight മാസാചരണം 

BSNL ന്റെ അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തികസ്ഥിതിയെപ്പറ്റി JAC വളരെയധികം ആശങ്കപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം കേന്ദ്രഗവണ്മെന്റിന്റെ BSNL വിരുദ്ധ നയങ്ങൾ തന്നെയാണ്‌. ഇതിനെതിരെ JAC യുടെ നേതൃത്വത്തിൽ നിരവധി പോരാട്ടങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തോളം വരുന്ന BSNL ജീവനക്കാരുടെ കുടുംബങ്ങളുടെ ഭാവി ഈ സ്ഥാപനത്തിന്റെ ഭാവിയുമായി ഇഴപിരിഞ്ഞു കിടക്കുകയാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ BSNL നെ ഇന്നത്തെ ദുരവസ്ഥയിൽ നിന്നും കരകയറ്റേണ്ടത് ഓരോ BSNL ജീവനക്കാരന്റേയും കടമയാണ്‌. 
ഭരണയന്ത്രത്തിന്റെ ഇടപെടലിൽ മാത്രം വിശ്വസിക്കാതെ ഈ ഉദ്യമത്തിൽ പങ്കുചേരേണ്ടത് സംഘടനകളുടെയും കൂടി ഉത്തരവാദിത്തമാണെന്നാണ്‌ JAC യുടെ അഭിപ്രായം. അടുത്തുനടന്ന JAC മീറ്റിംഗുകളിൽ ഈ പ്രശ്നത്തെപ്പറ്റി വിശദമായി ചർച്ച ചെയ്യുകയും താഴെ പറയുന്ന തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. 
Employees Awareness ജീവനക്കാരിൽ അവബോധമുണ്ടാക്കലിന്റെഭാഗമായി
ഏപ്രിൽ 18 മുതൽ 24 വരെ Employees Awareness വാരമായി ആചരിക്കാൻ JAC തീരുമാനിച്ചിട്ടുണ്ട്. ഈ കാലയളവിൽ Branch/SSA തലങ്ങളിൽ JAC യിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളുടെ സംയുക്ത ജനറൽ ബോഡി യോഗങ്ങൾ സംഘടിപ്പിക്കേണ്ടതാണ്‌. സേവനം മെച്ചപ്പെടുത്താനും ഉപഭോക്താവിന്റെ സംതൃപ്തിക്കും വേണ്ടി SSA/Branch തലങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ഈ മീറ്റിംഗുകളിൽ കണ്ടെത്തേണ്ടതാണ്‌. അതിനോടൊപ്പം സേവനം മെച്ചപ്പെടുത്താനും ഉപഭോക്താവിന്റെ സംതൃപ്തിക്കും വേണ്ട പദ്ധതികൾ ആവിഷ്കരിക്കേണ്ടതുമാണ്‌. 
Customer Delight (ഉപഭോക്താവിന്റെ സന്തോഷം) മാസാചരണം 
JAC യുടെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ 31 വരെ Customer Delight മാസമായി ആചരിക്കുന്നതാണ്‌. ഈ മാസത്തിൽ താഴെ പറയുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. 
1. ലാന്റ് ലൈൻ/OFC കളിൽ Zero Fault -      }എല്ലാ ഫാൾട്ടുകളും അതതു ദിവസം തന്നെ 
2.ബ്രോഡ്ബാൻഡിൽ Zero Fault -                } പരിഹരിക്കണം. കേബിൾ ഫാൾട്ടുകൾ 48 
3. ലീസ്ഡ് ലൈനുകളിലെ Zero Fault -         } മണിക്കൂറുകൾക്കുള്ളിൽ പരിഹരിക്കണം.
4. BTS കളിലെ Zero Fault 
5. New Connection, Broadband, shifting മുതലായവയിലെ Zero Pending Work Orderകൾ 
6. സർവ്വീസ് മെച്ചപ്പെടുത്തൽ, ബില്ലിംഗ് തുടങ്ങിയവയിൽ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കലും ഉപഭോക്താക്കൾ BSNL വിട്ടുപോകുന്നത് തടയലും 
7. ഉപഭോക്താക്കളെ നേരിട്ട് സന്ദർശിക്കലും GPRS ഉപയോഗത്തെപ്പറ്റി അവരെ ബോധവന്മാരാക്കലും. മൂല്യവർദ്ധിത സേവനങ്ങൾ (Value Added Services) ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കാൻ ഇത് സഹായകരമാക്കും. 
8. ബാറ്ററി, പവർപ്ലാന്റ് എന്നിവയുടെ ശരിയായ പരിപാലനം 
9. സ്ക്രാപ്പ് ചെയ്യേണ്ട് സാമഗ്രികളെ കണ്ടെത്തലും disposal ഉം 
10. Scrap materials കിടക്കുന്ന സ്ഥലം ശരിയായി വിനിയോഗിക്കൽ 
11. കൃത്യനിഷ്ഠ - ഓഫീസുകളിൽ കൃത്യസമയത്ത് ഹാജരാകൽ 
12. ഉപഭോക്തൃ സേവനകേന്ദ്രങ്ങൾ (CSC) രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കൽ. ആവശ്യമുള്ള സ്ഥലങ്ങളിൽ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉൾപ്പടെ പ്രവർത്തിക്കൽ 
13. നോട്ടീസ്, പോസ്റ്റർ, ഫ്ളക്സ് ബോർഡ് തുടങ്ങിയവ മുഖേന പൊതുജനങ്ങൾക്കിടയിൽ പ്രചാരണം നടത്തൽ. BSNL ജീവനക്കാർ ഉപഭോക്താക്കളുടെ താല്പര്യസംരക്ഷണത്തിനുണ്ടെന്നുള്ള സന്ദേശം ഇതുവഴി നൽകാൻ സാധിക്കും 
14. ഓരോ ജീവനക്കാരനും കുറഞ്ഞത് 2 ഉപഭോക്താക്കളെയെങ്കിലും (Landline, Braodband, Mobile etc) ഈ കാലയളവിൽ കൊണ്ടുവരേണ്ടതാണ്‌. 
15. വൈദ്യുതി ലാഭിക്കാനുള്ള നടപടികൾ സ്വീകരിക്കൽ 
16. മാനേജ്മെന്റും സ്റ്റാഫ് സൈഡും തമ്മിലുള്ള ചർച്ചകളുടെ ആഴ്ചതോറുമുള്ള പുനരവലോകനം 

JAC ആവിഷ്ക്കരിച്ചിട്ടുള്ള ഈ പദ്ധതി വിജയിച്ചാൽ BSNL ന്റെ സേവനം മെച്ചപ്പെടുമെന്നത് സംശയാതീതമാണ്‌. അതിനായി എല്ലാ ജീവനക്കാരുടേയും സഹകരണം അത്യാവശ്യമാണ്‌. JAC യുടെ നേതാക്കൾ CMD യേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരേയും സന്ദർശിച്ച് ഈ കാര്യങ്ങൾ സംസാരിക്കുകയും അവരിൽ നിന്ന് പൂർണ്ണപിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നമ്മുടെ ഈ ഉദ്യമത്തെ അവർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ തീരുമാനങ്ങളെ അത്യുത്സാഹപൂർവ്വം നടപ്പിലാക്കേണ്ടത് ഈയവസരത്തിൽ നമ്മുടെ കടമയാണ്‌. ജനങ്ങൾക്ക് നല്ല സേവനം ലഭ്യമാക്കുന്നതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം. അതുവഴി ജീവനക്കാരുടേയും രാജ്യത്തിന്റേയും നന്മയ്ക്കുവേണ്ടി നിലകൊള്ളാം. ഒരു മാസം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നുള്ള അമിതപ്രതീക്ഷയൊന്നും നമുക്ക് വേണ്ടതില്ല. അതിനാൽ, നമ്മുടെ ഈ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കേണ്ടതുണ്ട്. 

അഭിവാദനങ്ങളോടെ 

വി.എ.എൻ. നമ്പൂതിരി 
കൺവീനർ 
Joint Action Committee 


മാരനും പുറത്ത് 

JAC CONVENOR COM. VAN NAMBOODIRI'S LETTER TO MEMBER(SERVICES)

JAC Convenor's letter to Shri.S.C.Misra, Member(Services), Telecom Commission - Click here

Charter of Demands _ United Forum

Recent Videos

No recent videos

Upcoming Events

No upcoming events